കുവൈത്തിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു . കോഴിക്കോട് സ്വദേശി പി.മുസ്തഫയാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത് . 48 വയസ്സായിരുന്നു .ഫർവാനിയ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു ഇദ്ദേഹം . വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു . കെ.എം.സി.സി അംഗമായിരുന്നു . മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
