24 C
Kollam
Wednesday, October 22, 2025
HomeLifestyleFoodമില്‍മയുടെ ടാങ്കര്‍ ലോറി മറിഞ്ഞു ; 9,000 ലിറ്റല്‍ പാലാണ് ലോറിയില്‍ ഉണ്ടായിരുന്നത്

മില്‍മയുടെ ടാങ്കര്‍ ലോറി മറിഞ്ഞു ; 9,000 ലിറ്റല്‍ പാലാണ് ലോറിയില്‍ ഉണ്ടായിരുന്നത്

മില്‍മയുടെ ടാങ്കര്‍ ലോറി കോഴിക്കോട് കോടഞ്ചേരിയിലെ മൈക്കാവില്‍ മറിഞ്ഞു. 9,000 ലിറ്റല്‍ പാലാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയില്‍, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളുടെ പാലുമായി പോയ ലോറിയാണ് മറിഞ്ഞത്. കീഴ്‌മേല്‍ മറിഞ്ഞ ലോറിയില്‍ നിന്ന് പാല്‍ റോഡിന്റെ സമീപത്തുള്ള കനാലിലേക്കും മറ്റും ഒഴുകി.മൈക്കാവ് മൃഗാശുപത്രിയുടെ സമീപം റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞാണ് അപകടം. കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൈക്കാവ്-കൂടത്തായി റോഡ് ശോചനീയാവസ്ഥയിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പറഞ്ഞ് മൂന്ന് കോടി രൂപ വകയിരുത്തി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ റോഡിന്റെ നിര്‍മാണ പ്രവൃത്തി നിലച്ച അവസ്ഥയിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments