26.1 C
Kollam
Tuesday, September 17, 2024
HomeEntertainmentCelebrities‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി ; പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലർ

‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി ; പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലർ

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. സായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ പ്രധാന മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.                ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബനറില്‍ ആര്‍ വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗണേശന്‍ എസ് ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, റൂബനാണ് എഡിറ്റർ. നൃത്തസംവിധാനം രാജു സുന്ദരം, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കുപ്പു.

- Advertisment -

Most Popular

- Advertisement -

Recent Comments