സഹായം
“കുട്ടികൾ പട്ടിണിയാണ്, കുറച്ചു പണം തന്നു സഹായിക്കണം.”
എന്ന് സുഹൃത്ത് യാചിച്ചപ്പോൾ വിരലിൽ അണിഞ്ഞിരുന്ന പ്രിയപ്പെട്ട മോതിരം പണയപ്പെടുത്തി ആവശ്യമായ പണം അയാൾ സുഹൃത്തിന് നൽകി.
പണം തിരികെ കിട്ടില്ലെന്നറിയാമെങ്കിലും
കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച തന്നോട് സുഹൃത്തിനു നന്ദിയുണ്ടാകുമെന്ന് അയാള് കരുതി.
കളവു പറഞ്ഞു പണം കൈപ്പറ്റിയ സുഹൃത്ത് ആ പണം കാമുകിക്കൊപ്പം സിനിമ കാണാനും ബിരിയാണി കഴിക്കാനുമാണ് ചെലവിട്ടത്.
അങ്ങനെ പണം കൊടുത്തു സഹായിച്ചയാൾ സുഹൃത്തിന്റെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറി.
“ഇയാളെയാണല്ലോ ഞാൻ പറ്റിച്ചത് “എന്ന് പല പ്രാവശ്യം അയാളെ നോക്കി സുഹൃത്ത് ഉള്ളിൽ പരിഹാസത്തോടെ ചിരിച്ചിട്ടുണ്ടാകും.
പതിനാറ് കഥകളുടെ സമാഹാരമായ സ്പ്രിന്റ് റാണിയുടെ രചയിതാവ്