25.6 C
Kollam
Wednesday, September 18, 2024
HomeNewsഒമിക്രോൺ; കേരളവും ജാഗ്രതയിൽ

ഒമിക്രോൺ; കേരളവും ജാഗ്രതയിൽ

കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേരളവും ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോർജ്ജ്.
കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശവും ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനവും നടപടികൾ സ്വീകരിച്ചു. എല്ലാ വിമാന താവളങ്ങളിലും സുരക്ഷ ശക്തമാക്കും.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
എല്ലാവരും മാസ്ക്, സാനിറ്റൈസർ, സാമൂഹിക ആകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments