27.4 C
Kollam
Tuesday, December 10, 2024
HomeMost Viewedകേരളത്തിൽ വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും ; വീണാ ജോര്‍ജ്

കേരളത്തിൽ വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും ; വീണാ ജോര്‍ജ്

സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഡിആര്‍ഡിഒയുടെ പ്രതിരോധ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments