27.9 C
Kollam
Wednesday, January 22, 2025
HomeNewsസംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ് ; കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ് ; കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നത്. വഖഫ്‌ ബോർഡ്‌ നിയമനവുമായി ബന്ധപ്പെട്ട്‌ മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താൻ ശ്രമിക്കുന്നു.. ഇത്‌ അപകടകരമാണ്‌. കമ്യൂണിസ്‌റ്റുകാരുമായി ഒരു ബന്ധവും പാടില്ല എന്നാണ്‌ ചിലയാളുകൾ കോഴിക്കോട്‌ പ്രസംഗിച്ചത്‌. ഏത്‌ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന്‌ ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു.

മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്‌താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടത്. ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ലീഗ് പിന്തിരിയണമെന്ന് കോടിയേരി പറഞ്ഞു.

മുസ്ലിം ലീഗ്‌ നടത്തിയ റാലിയിൽ പലരും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയാണുണ്ടായത്‌. അതിനോട്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം. ആർഎസ്‌എസ്‌ നടത്തുന്ന അതേ പ്രവർത്തനം തന്നെയാണ്‌ മുസ്ലിം ലീഗ്‌ നടത്തുന്നത്‌. ഇതിനെതിരായി മുസ്ലിം ബഹുജനങ്ങൾ രംഗത്തിറങ്ങണം.

- Advertisment -

Most Popular

- Advertisement -

Recent Comments