27.4 C
Kollam
Friday, November 15, 2024
HomeNewsരണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി;കോവോവാക്‌സിനും, കോർബെവാക്‌സിനും

രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി;കോവോവാക്‌സിനും, കോർബെവാക്‌സിനും

രാജ്യത്ത് കോവോവാക്‌സിനും, കോർബെവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡി സി ജി ഐ (ഡ്രഗ്ലസ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.ഈ രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി ഉടനെത്തും

ശുപാർശ ഡി സി ജി ഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഈ രണ്ട് വാക്‌സിനുകൾക്കും ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൊവോവാക്‌സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ്. കോർബെവാക്‌സിൻ നിർമിക്കുന്നത് ബയോളജിക്കൽ ഇ ആണ്. മോൾനുപിരാവിറിനും നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകണമെന്ന് വിദഗ്ദ്ധ സമിതി ശുചാർശ ചെയ്തു. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ഇപ്പോൾ 600 പിന്നിട്ടു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളവും ഡൽഹിയുമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments