25.1 C
Kollam
Wednesday, November 20, 2024
HomeEducationഭയം കൂടാതെ ജീവിക്കാൻ കഴിയണം; അതിനുള്ള കരുത്തു നേടണം

ഭയം കൂടാതെ ജീവിക്കാൻ കഴിയണം; അതിനുള്ള കരുത്തു നേടണം

തേൻതുള്ളികൾ
അങ്ങാടിക്കുരുവികൾ

മ്മയുടെ കൂടെ കമ്പോളത്തിൽ പോയ ചെറിയ കുട്ടി അവിടെ റോഡിനു നടുവിൽ കൊത്തിപ്പെറുക്കുന്ന അങ്ങാടിക്കുരുവികളെ കൗതുകത്തോടെ നോക്കിനിന്നു. അവൻ അവയെ എണ്ണാൻ ശ്രമിച്ചു. അമ്പതുവരെ അവൻ എണ്ണി. അപ്പോഴാണ് ചരക്കുമായി ഒരു ലോറി അവിടെ പാഞ്ഞുവന്നത്. കുരുവികൾ പറന്നു പൊങ്ങുന്നത് കുട്ടി കണ്ടു. എങ്കിലും കുറേയെണ്ണമെങ്കിലും ലോറിക്കടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞുകാണുമെന്നവൻ ഭയപ്പെട്ടു. അവന് സങ്കടമായി.

അല്പം കഴിഞ്ഞ് ലോറി അവിടെനിന്നും പോയി. പറന്നുപൊങ്ങിയ അങ്ങാടിക്കുരുവികൾ അവിടെ വീണ്ടും പറന്നിറങ്ങി.കുട്ടിക്ക് സന്തോഷമായി. അവൻ വീണ്ടും എണ്ണാൻ തുടങ്ങി. ഒരെണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നവനു ബോധ്യമായി.ഇതെങ്ങനെ സംഭവിച്ചുവെന്നോർത്ത് അവൻ അത്ഭുതപ്പെട്ടു!

ആപത്തിലും അപകടത്തിനും മീതേ പറന്നുയരാൻ ആ ചെറു പക്ഷികൾക്കു കഴിയുന്നു. കാരണം,അപകട സാധ്യതയുള്ള ചുറ്റുപാടിലാണ് അവ ജീവിക്കുന്നത്. പ്രതിസന്ധികളും അപകടങ്ങളുമില്ലാത്തിടത്ത് ജീവിക്കാനാണ് മനുഷ്യർ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ അങ്ങാടിക്കുരുവികളെപ്പോലെ,അപകടസാധ്യതയുള്ള ചുറ്റുപാടിലും ഭയം കൂടാതെ ജീവിക്കാൻ നമുക്ക് കഴിയണം. അതിനുള്ള കരുത്താണ് നാം നേടിയെടുക്കേണ്ടതും.

- Advertisment -

Most Popular

- Advertisement -

Recent Comments