28.5 C
Kollam
Tuesday, December 3, 2024
HomeNewsഉമാ തോമസിന്റെ വിജയം സഹതാപമോ; യാഥാർഥ്യമെന്ത്

ഉമാ തോമസിന്റെ വിജയം സഹതാപമോ; യാഥാർഥ്യമെന്ത്

UDF ന് ദിശാബോധവും സാധ്യതകളും ഭാവിയിൽ വാഗ്ദാനം നൽകുന്നതാണ് ഉമാ തോമസിന്റെ ഈ വിജയമെന്ന് അരക്കിട്ടുറപ്പിക്കാം.സഹതാപ തരംഗം ഒരു ഘടകമായേക്കാം.അത് അത്ര കണക്കിലെടുക്കേണ്ടതില്ല.വിജയം ഏതായാലും വിജയം തന്നെ.

തൃക്കാക്കരയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്ര വിജയമാണ്.അത് അംഗീകരിച്ചേ മതിയാകു.മറു ന്യായങ്ങൾ എന്ത് നിരത്തിയാലും അനൗചിത്യമാണ്.

തെരഞ്ഞെടുപ്പ് പ്രകടനത്തിൽ LDF നിരത്തിയ വികസന വാഗ്ദാനങ്ങൾ എല്ലാം ജനങ്ങൾ അഥവാ വോട്ടർമാർ നിഷ്ക്കരണം തള്ളിക്കളയുകയായിരുന്നു.കെ -റെയിൽ ഒരു മുഖ്യ വിഷയം തന്നെയായിരുന്നു.ഇതിൽ നിന്നും LDF പാഠം ഉൾക്കൊള്ളേണ്ടതായുണ്ട്.

കോൺഗ്രെസ്സും ഘടക കക്ഷികളും ഐക്യത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ഒരു തിളക്കമാർന്ന വിജയം നേടാൻ ഉമാ തോമസിന് സാധിച്ചത്.അതിൽ നിന്നും മനസ്സിലാക്കേണ്ടത് എന്താണ്?ഒത്തുപിടിച്ചാൽ മലയും പോരും എന്നല്ലേ!.അപ്പോൾ LDF അങ്ങനെ ചെയ്തില്ലെന്നാണോ?ഒരു സംശയവും വേണ്ട.അവർ ചെയ്യാവുന്നതിൽ അപ്പുറവും ചെയ്തു.പക്ഷേ,തെരഞ്ഞെടുത്ത വഴി ശരിയായില്ല.

ഏതായാലും UDF ൻറെ ഈ വിജയം പല പാഠങ്ങളും ഉൾക്കൊള്ളാൻ UDF നെ പ്രേരിതമാക്കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.ഈ വിജയം UDF ന് കൂടുതൽ കരുത്തു പകരുന്നതായി അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയുടെ വികസനത്തിന് നിയമസഭയിൽ ഉമാ തോമസിന് UDF അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

ഇപ്പോൾ LDF പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചമാക്കിയെന്നാണ്.ഇതു സ്വാഭാവികമായി ഉണ്ടാവുന്ന ഒറ ജല്പനം മാത്രമാണ്.

കാൽ ലക്ഷത്തിന് മുകളിലാണ് ഉമാ തോമസ്സിന്റെ ഭൂരിപഷം.അവരുടെ വ്യക്തിത്വം അല്ലെങ്കിൽ പി ടി യുടെ ഭാര്യയെന്ന പദവി കൂടി കണക്കിലെടുക്കുമ്പോൾ മറ്റൊരു സ്ഥാനാര്ഥിയെക്കാളും എന്തുകൊണ്ടും അവർ അർഹയായിരുന്നു എന്നു വേണം അനുമാനിക്കാൻ.

പടല പിണക്കങ്ങൾ ഇല്ലാതെ UDF ഒറ്റക്കെട്ടായി നിന്നാൽ ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നിങ്ങൾക്ക് പ്രതീക്ഷയേകാവുന്നതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments