കര്‍ക്കിടകവാവ് ദിവസമായി ജൂലൈ 18ന് വിവിധയിടങ്ങളില്‍ നടക്കുന്ന ബലിതര്‍പ്പണത്തിന് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ചടങ്ങുകള്‍ എന്ന് ശുചിത്വ മിഷന്‍ ഉറപ്പുവരുത്തണം. 27,28 തീയതികളില്‍ കെ.എസ്.ഇ.ബി മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കണം. ശുചീകരണം അതാത് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
എല്ലാ കേന്ദ്രങ്ങളിലും പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സേവനവുമുണ്ടാകും. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ ടൂറിസം വകുപ്പ് മുഖേന നിയോഗിക്കും. തഹസില്‍ദാരുടെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും സേവനം ലഭ്യമാക്കും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വരുന്ന ആഴ്ചയില്‍ വീണ്ടും യോഗം ചേരുമെന്നും അറിയിച്ചു.
സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം ആര്‍. ബീനാറാണി, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രഭരണസമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.