സംസ്ഥാനത്ത് നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ട്രൂഹൗസ്’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.എല്ലാ കോര്‍പറേഷന്‍ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ് പരിശോധന.കെട്ടിട നമ്പര്‍ തട്ടിപ്പ് അടക്കമാണ് പരിശോധിക്കുന്നത്.
വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു.എന്നാല്‍ താത്ക്കാലിക ജീവനക്കാരില്‍ അന്വേഷണം അവസാനിച്ചു.ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന സാമ്പത്തിക ക്രമക്കേടുള്‍പ്പടെയുള്ള തട്ടിപ്പുകളും വിജിലന്‍സ് പരിശോധിക്കും.