26.1 C
Kollam
Thursday, September 25, 2025
HomeNewsCrimeവീടിന് മുന്നിൽ മൂത്രമൊഴിച്ചു; പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി

വീടിന് മുന്നിൽ മൂത്രമൊഴിച്ചു; പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി

ചങ്ങനാശേരിയിൽ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിന് ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി.റെയിൽവെ ഉദ്യോഗസ്ഥനായ ആളുടെ വീടിന് മുന്നിലാണ് മൂന്ന് പൊലീസുകാർ മൂത്രം ഒഴിച്ചത്. ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം തൊട്ടടുത്ത വീടിന് മുന്നിൽ മൂത്രം ഒഴിക്കുകയായിരുന്നു. പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് എത്തിയ ഉദ്യോഗസ്ഥരാണ് മൂന്നുപേരും. മൂത്രം ഒഴിച്ചതിനെ തുടർന്ന് വീട്ടുടമയും പൊലീസുകാരും തമ്മിൽ ഉണ്ടായ തർക്കം പിന്നീട് കൈയ്യാങ്കളിയിലെത്തി. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി മൂന്ന് പൊലീസുകാരെയും കസ്റ്റഡിയിൽ എടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments