26 C
Kollam
Monday, October 13, 2025
HomeNewsCrimeവാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് കുത്തേറ്റു

വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് കുത്തേറ്റു

കൊച്ചി കാക്കനാടിന് സമീപം വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കാക്കനാട് നിന്ന് തൃപ്പുണിത്തുറയിലേക്ക് കാറില്‍ പോകയായിരുന്ന വിവേക് എന്നയാള്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ വാഴക്കാല സ്വദേശി അപ്പുവിനെ (29) ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയ പ്രതി മീന്‍ നന്നാക്കുന്ന കത്രിക കൊണ്ട് വിവേകിന്റെ മുതുകത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ വിവേകിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാക്കനാട് നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments