ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.സിംഗപ്പൂരില്‍ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് രാജപക്‌സെ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തത്.ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്‌സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു.
പ്രതിവാര കാബിനറ്റിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ രാജപക്‌സെയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുന്‍ പ്രസിഡന്റ് ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വക്താവ് ഗുണവര്‍ധന വ്യക്തമാക്കിയത്.