25.6 C
Kollam
Wednesday, September 18, 2024
HomeMost Viewed14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന ഓണകിറ്റ്‌; ചെലവ 425 കോടിയെന്ന് മുഖ്യമന്ത്രി

14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന ഓണകിറ്റ്‌; ചെലവ 425 കോടിയെന്ന് മുഖ്യമന്ത്രി

ഓണത്തിന് ഈ വര്‍ഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൊവിഡ് ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു. ആ വകയില്‍ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments