മംഗളുരു സുള്ള്യ ബെല്ലാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ ഏഴു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. .ഇതോടെ സംഭവവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തവരുടെ എണ്ണം 21 ആയി. എന്നാൽ പ്രവീൺ കൊലക്കേസുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും നിരപരാധികളെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.അതിനിടെ പ്രവീണിന്റെ കൊലപാതകം കനയ്യലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരമെന്ന് കഴിഞ്ഞ ദിവസം പൊലീസിന് സൂചന ലഭിച്ചിരുന്നു.
ജൂൺ 29 നാണ് പ്രതികരിച്ച് പ്രവീൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എൻ. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
സംഭവത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. ഇതേത്തുടർന്ന് ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.