ലണ്ടന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. ഒളിംപ്യന്‍ പി.വി.സിന്ധുവാണ് ഇന്ത്യയുടെ പതാക വഹിക്കുക. നീരജ് ചോപ്ര പരിക്കേറ്റതിനാല്‍ ഗെയിംസില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 215 അംഗ സംഘമാണ് ഇന്ത്യക്കായി ഇറങ്ങുക. ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം.
72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.