27.3 C
Kollam
Wednesday, April 30, 2025
HomeNewsരാഷ്ട്രപത്‌നി പരാമർശം; ലോക്‌സഭയില്‍ ബിജെപി പ്രതിഷേധം

രാഷ്ട്രപത്‌നി പരാമർശം; ലോക്‌സഭയില്‍ ബിജെപി പ്രതിഷേധം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള രാഷ്ട്രപത്‌നി പരാമർശത്തിൽ ലോക്‌സഭയില്‍ പ്രതിഷേധിച്ച് ബിജെപി.കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തിലായിരുന്നു ബി.ജെ.പി ലോക്‌സഭയില്‍ പ്രതിഷേധിച്ചത്.

പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണുള്ളത്. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും കേന്ദമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

- Advertisment -

Most Popular

- Advertisement -

Recent Comments