28.6 C
Kollam
Thursday, April 17, 2025
HomeNewsറയിൽവേ വികസനത്തിനായി കൂടിക്കാഴ്ചയ്ക്കെത്തി; കേരള മന്ത്രിമാര്‍ക്ക് നേരേ മുഖം തിരിച്ച് റെയിൽവേ മന്ത്രി

റയിൽവേ വികസനത്തിനായി കൂടിക്കാഴ്ചയ്ക്കെത്തി; കേരള മന്ത്രിമാര്‍ക്ക് നേരേ മുഖം തിരിച്ച് റെയിൽവേ മന്ത്രി

മുൻനിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും പിന്മാറിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍. ദില്ലിയിൽ എത്തിയ വി.ശിവൻകുട്ടി, ജിആര്‍ അനിൽ, ആൻ്റണി രാജു എന്നീ മന്ത്രിമാ‍ര്‍ക്കാണ് ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കാതെ വന്നത്. ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ദില്ലിയിൽ എത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്. എന്നാൽ ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.

ഇന്ന് കാണാം എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ദില്ലിയിൽ എത്തിയതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments