27.8 C
Kollam
Saturday, December 21, 2024
HomeMost Viewedആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം; ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്ടമായി

ആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം; ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്ടമായി

ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്ടമായആര്‍മി ഡോഗ് അക്‌സലിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സൈന്യം.കശ്മീറിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അക്‌സല്‍ എന്ന നായയ്ക്ക് വെടിയേറ്റത്. കിലോ ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജന. എസ്.എസ്. സ്ലാരിയ അക്‌സലിന് ആദരാഞ്ജലി അര്‍പ്പിച്ചു.ഏറ്റുമുട്ടിലിനിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് അക്‌സലിനെയും മറ്റൊരു നായയായ ബജാജിനെയും അയക്കുകയായിരുന്നു.

ആദ്യം ബജാജും പിന്നാലെ അക്‌സലും മുറിയിലേക്ക് പോയി. ആദ്യ മുറിയില്‍ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടന്നതും ഭീകരരുടെ സാന്നിധ്യം അക്‌സല്‍ കണ്ടെത്തി. തുടര്‍ന്ന് അക്‌സലിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അക്‌സലിന് ജീവന്‍ നഷ്ടമായി. പിന്നാലെ സൈന്യം ഭീകരരെ നേരിട്ടു.

ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു ഏറ്റുമുട്ടല്‍ അവസാനിച്ച ശേഷമാണ് അക്‌സലിന്റെ മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ അക്‌സലിന്റെ ശരീരത്തില്‍ പത്തിടങ്ങളില്‍ മുറിവേറ്റതായി കണ്ടെത്തി. സൈന്യത്തിന്റെ 26-ാം ഡോഗ് യൂണിറ്റിലെ നായ ആയിരുന്നു അക്‌സല്‍. ഏറ്റുമുട്ടല്‍ സാഹചര്യങ്ങളില്‍ സൈന്യത്തിന് അക്‌സിലിന്റെ സാന്നിധ്യ കരുത്തായിരുന്നു. ബല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍ പെട്ട അക്‌സലിന് രണ്ട് വയസായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments