29.1 C
Kollam
Monday, March 23, 2026
HomeNewsCrimeകാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരി മരിച്ച നിലയില്‍; റാന്നി സ്വദേശി

കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരി മരിച്ച നിലയില്‍; റാന്നി സ്വദേശി

പത്തനംതിട്ടയിൽ കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗര്‍ഭസ്ഥശിശുവും മരിച്ചു. മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്ന പെണ്‍കുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
കാമുകന്‍ പതിവായി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

- Advertisment -

Most Popular

- Advertisement -

Recent Comments