2021ലെ മൊത്തം വാര്‍ഷിക വില്‍പന ഈ വര്‍ഷം ജൂണില്‍ തന്നെ മറികടന്ന സ്‌കോഡ ഇന്ത്യ ജൂലൈയില്‍ 4447 കാറുകള്‍ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാള്‍ 44 ശതമാനം കൂടുതലാണിത്.പലരും കാറ് വാങ്ങുന്നത് അടുത്ത ഉല്‍സവ സീസണിലേക്ക് മാറ്റിവയ്ക്കുന്ന ഈ വര്‍ഷ കാലത്ത് സ്‌കോഡ വില്‍പയിലുണ്ടായ വളര്‍ച്ച ആഹ്‌ളാദകരമാണെന്ന് ബ്രാന്റ് ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തിയ കുഷാഖും സ്ലാവിയയുമാണ് അഭൂതപൂര്‍വമായ വില്‍പന വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത്. ഒക്റ്റാവിയയും സുപ്പര്‍ബും അവയുടെ വിഭാഗത്തില്‍ തിളങ്ങി.
ഈ വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തിയ കോഡിയാക് ഉടനെ തന്നെ വിറ്റ് തീരുകയും ചെയ്തു. സ്‌കോഡയുടെ ഇന്ത്യയിലെ രണ്ട് ദശാബ്ദത്തെ ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള വര്‍ഷമാവാന്‍ പോവുകയാണ് 2022 എന്ന് ഹോളിസ് വ്യക്തമാക്കി.2021 ജൂലൈയില്‍ വില്‍പനക്കെത്തിയ, ഇന്ത്യ 2.0 പ്രോജക്റ്റിലെ ആദ്യ ഉല്‍പന്നമായ കുഷാഖ് ഒന്നാം വാര്‍ഷികമാഘോഷിച്ച മാസമാണ് ജൂലൈ. ഷോറൂം വികസനമടക്കമുള്ള കാര്യങ്ങളും ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി നടന്നു. ഷോറൂമുകളുടെ എണ്ണം കഴിഞ്ഞ ഡിസംബറിലെ 175 നിന്ന് 205 ആയി വര്‍ധിച്ചു. ഈ വര്‍ഷാവസാനത്തോടെ 225 ഷോറൂമുകളാണ് ലക്ഷ്യമിട്ടതെങ്കിലും അത് 250 ആവുമെന്നതാണ് ഇപ്പോഴത്തെ നില.സാധാരണ ഗതിയില്‍ നല്‍കുന്ന 3 വര്‍ഷ ശ്യാരന്റിയുടെ സ്ഥാനത്ത് 4 വര്‍ഷമോ ഒരു ലക്ഷം കിലോ മീറ്ററോ ഗ്യാരണ്ടിയായി സ്‌കോഡ നല്‍കുന്നു. കൂടാതെ ഘടകങ്ങള്‍ക്കും ബാറ്ററിക്കും
രണ്ട് വര്‍ഷവും പെയിന്റിന് 3 വര്‍ഷവും തുരുമ്പിന് 6 വര്‍ഷവും ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നു.