24.8 C
Kollam
Sunday, January 19, 2025
HomeNewsകൊല്ലത്തും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു; നീണ്ടകര അഴിമുഖത്ത്

കൊല്ലത്തും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു; നീണ്ടകര അഴിമുഖത്ത്

നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട ബോട്ടിലെ നാല് മത്സ്യത്തൊഴിലാളി കടലില്‍ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളി ഇവരെ രക്ഷിച്ചു.ഇന്നു വൈകിട്ടായിരുന്നു സംഭവം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരികെ പോരുമ്പാഴായിരുന്നു അഴിമുഖത്തിന് അടുത്തുവച്ച് ബോട്ട് തിരിയില്‍ ആടിയുലഞ്ഞത്. സ്രാങ്കിന്റെ അവസരോചിതമായ ഇടപെടലാണ് ബോട്ട് മറിയാതിരുന്നതിന് കാരണം.അഴീക്കലിലും സമാനമായ അപകടം ഉണ്ടായി. അഴീക്കല്‍ തുറമുഖത്ത് ബോട്ടില്‍ നിന്ന് തെറിച്ച് കടലില്‍ വീണവര്‍ നീന്തി രക്ഷപെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments