25.2 C
Kollam
Tuesday, March 11, 2025
HomeNewsഭക്ഷ്യമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോ നിയമനം; അതൃപ്തിയുമായി ജി.ആര്‍ അനില്‍

ഭക്ഷ്യമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോ നിയമനം; അതൃപ്തിയുമായി ജി.ആര്‍ അനില്‍

വിവാദത്തിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തില്‍ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഉദ്യോഗസ്ഥന്‍ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ ജി.ആര്‍ അനില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറല്‍ മാനേജറാക്കി മാറ്റിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാര്‍ മുന്‍പും ഉന്നയിച്ചിരുന്നത്രെ.

- Advertisment -

Most Popular

- Advertisement -

Recent Comments