27.4 C
Kollam
Saturday, July 27, 2024
HomeMost Viewedഡോ. കെ ലളിത അന്തരിച്ചു; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റ്

ഡോ. കെ ലളിത അന്തരിച്ചു; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റ്

ഇന്ന് പുലര്‍ച്ചെ അന്തരിച്ച ഡോ. കെ ലളിത മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. 85ാം വയസിലും കര്‍മനിരതയായിരുന്ന ലളിതയെ ജൂലൈ 12നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം.

മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മയുടെ പുനര്‍വിഭാഗത്തില്‍ പിറന്ന മകളാണ് ലളിത. ആശാന്റെ മരണശേഷം പതിമ്മൂന്ന് വര്‍ഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാര്‍ത്തികപ്പള്ളി സ്വദേശി സി ഒ കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളില്‍ മൂത്തമകളാണ്. പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ഖാദി ബോര്‍ഡ് സെക്രട്ടറിയും വയലാര്‍ രാമവര്‍മ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്.

മാനേജ്‌മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരന്‍, പ്രമുഖ നടി മാലാ പാര്‍വതി എന്നിവരാണ് മക്കള്‍.1954 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേര്‍ന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകള്‍ കുറവായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്. 85ാം വയസിലും സേവനം തുടര്‍ന്നുവരികയായിരുന്നു. മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു. പ്രമുഖരായ ഒട്ടേറെ ഡ!ോക്ടര്‍മാര്‍ ലളിതക്ക് കീഴില്‍ പഠിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments