25.7 C
Kollam
Friday, September 13, 2024
HomeNewsമുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി; ആളപായം ഒഴിവായി

മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി; ആളപായം ഒഴിവായി

കോട്ടയം മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ക്യാമ്പിലേക്ക് മാറ്റിയത്. പത്തനംതിട്ടയില്‍ മൂഴിയാര്‍–ഗവി പാതയില്‍ അരുണമുടിയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെഅവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

- Advertisment -

Most Popular

- Advertisement -

Recent Comments