നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവും ഹൈക്കോടതി പുറത്തിറക്കി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു.