26.6 C
Kollam
Tuesday, December 10, 2024
HomeNewsകയർ ഫാക്ടറി തൊഴിലാളികൾക്ക് 29.90 ശതമാനം ബോണസ്; കയർ വ്യവസായ ബന്ധ സമിതിയോഗത്തിൽ

കയർ ഫാക്ടറി തൊഴിലാളികൾക്ക് 29.90 ശതമാനം ബോണസ്; കയർ വ്യവസായ ബന്ധ സമിതിയോഗത്തിൽ

സംസ്ഥാനത്തെ കയർഫാക്ടറി തൊഴിലാളികൾക്ക് ഈ വർഷം 29.9 ശതമാനം ഓണം ബോണസ് അഡ്വാൻസ് നൽകാൻ കയർ വ്യവസായ ബന്ധസമിതിയോഗത്തിൽ തീരുമാനമായി . ഇതിൽ 9.9 ശതമാനം ഇൻസെന്റീവും 20 ശതമാനം ബോണസ്സും ആയിരിക്കും. ബോണസ് ഈ മാസം 26 ന് മുമ്പ് വിതരണം ചെയ്യേണ്ടതാണ്.
കയർ ഫാക്ടറി തൊഴിലാളികളുടെ വേതനഘടനാ പരിഷ്‌കരണവും കൂലി വർദ്ധനവും സംബന്ധിച്ച തൊഴിലാളി തൊഴിലുടമാ പ്രതിനിധികളുടെ ഒത്തുതീർപ്പു വ്യവസ്ഥകൾക്കും യോഗം അംഗീകാരം നൽകി. ലേബർ കമ്മിഷണർ നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡീ ലേബർ കമ്മീഷണർ ( ഐ ആർ) കെ ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെ എസ് സിന്ധു, ജില്ലാ ലേബർ ഓഫീസർ എം എസ് വേണുഗോപാൽ മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments