24.5 C
Kollam
Wednesday, January 21, 2026
HomeNewsCrimeപി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി

പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി

സിപിഎം നേതാവ് പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടിന് പി. ജയരാജന്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചിരുന്നു.

നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. എന്നാല്‍ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടിരുന്നു. കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാല്‍ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments