27.9 C
Kollam
Thursday, March 13, 2025
HomeMost Viewedതലാഖ്; കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തലാഖ്; കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ് നടപടി.

വ്യക്തിനിയമപ്രകാരം നടപടികൾ പാലിച്ചുള്ള തലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുസ്ലീം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്.വ്യക്തിയുടെ ഇത്തരം മതപരമായ വിശ്വാസത്തിന്മേൽ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന് എ മുഹമ്മദ്‌ മുഷ്ത്താക്ക്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.കൊല്ലം മൈനാഗപ്പള്ളി സ്വദേശിയുടെ ഹർജിയിൽ ആയിരുന്നു തലാഖും യുവാവിന്‍റെ രണ്ടാം വിവാഹവും കുടുംബ കോടതി തടഞ്ഞത്.

- Advertisment -

Most Popular

- Advertisement -

Recent Comments