27.7 C
Kollam
Saturday, May 10, 2025
HomeNewsബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരി മരിച്ചു

ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരി മരിച്ചു

ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് മുത്തച്ഛനൊപ്പം ബലൂൺ വാങ്ങുന്നതിനിടെ ബലൂൺ വിർപ്പിച്ചുകൊണ്ടിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചത്.

നാഗ്പൂരിൽ നിന്ന് 150 കി.മി അകലെ സ്ഥിതി ചെയ്യുന്ന അച്ചൽപുർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് സംഭവം. തൻഹ പോള ഉത്സവത്തോടനുബന്ധിച്ച് നടന്ന മേളയിൽ മുത്തച്ഛൻ ബാലികയ്ക്ക് ബലൂൺ വാങ്ങിക്കൊടുക്കാൻ കൂട്ടിക്കൊണ്ടുപോയതായിരുന്നു. അപ്പോഴാണ് ബലൂൺ വീർപ്പിക്കാൻ ഉപയോഗിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

സംഭവത്തിൽ കുട്ടിയുടെ കാലിൽ സിലിണ്ടറിന്റെ ഭാഗം വന്നിടിച്ച് ഗുരുതരമായി പരുക്ക് പറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments