28.6 C
Kollam
Sunday, December 8, 2024
HomeMost Viewedതൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; മരണം രണ്ടായി

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; മരണം രണ്ടായി

പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഇന്നു രാവിലെ മരിച്ചത്. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.തൃത്താല പോലീസ്,പട്ടാമ്പി ഫയർഫോഴ്സ് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സമയത്ത് അബ്ദുറസാഖിന്റെ മാതാവും മകളും ഉണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കുകളേക്കാതെ രക്ഷപ്പെടുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments