28.1 C
Kollam
Sunday, December 22, 2024
HomeMost Viewedനിപ കാലത്ത് വിളക്കേന്തിയ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മ; വിവാഹം വടകരയില്‍

നിപ കാലത്ത് വിളക്കേന്തിയ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മ; വിവാഹം വടകരയില്‍

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മയായി പ്രതിഭ യെത്തി. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു.

മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥ്‌നും തണലാവാന്‍ സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി.
ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും.ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി.

കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments