23 C
Kollam
Tuesday, February 11, 2025
HomeMost Viewedപേവിഷബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു

പേവിഷബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക ചികിത്സയ്‌ക്കെത്തിയത്. ഇവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. ഒരുമാസം മുമ്പാണ് നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments