26.2 C
Kollam
Sunday, December 22, 2024
HomeNewsനീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടില്ല; സുപ്രീം കോടതി

നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടില്ല; സുപ്രീം കോടതി

സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്. നീറ്റ് പി ജി കൗൺസിംലിംഗ് കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

അടുത്ത മാസം ഒന്നിന് കൗൺസിലിംഗ് തുടങ്ങുന്ന സാഹചര്യത്തിൽ സ്റ്റേ ചെയ്യാനാനില്ലെന്നും കോടതി വ്യക്തമാക്കി. കൗണ്‍സിലിങ്ങില്‍ കോടതി ഇടപെടില്ല. നീറ്റ് പിജി കൗൺസലിംഗ് നടക്കട്ടെയെന്നും അത് മുടങ്ങരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പിജി പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടാത്ത നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള റിട്ട് ഹർജിയിലാണ് കോടതിയുടെ പരാമര്‍ശം. പരീക്ഷക്ക് ഹാജരായ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു.

മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും പുനർമൂല്യനിർണയം അനുവദിക്കുന്നില്ലെന്നതാണ് ഹര്‍ജിക്കാരുടെ പ്രധാന പരാതി. ചോദ്യപേപ്പറും ഉത്തരസൂചികയും പുറത്തുവിടാൻ എന്‍ബിഇക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൂല്യനിർണ്ണയ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments