28.1 C
Kollam
Sunday, December 22, 2024
HomeNewsCrime24 കിലോ സ്വര്‍ണം കൊള്ളയടിച്ചു; മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍

24 കിലോ സ്വര്‍ണം കൊള്ളയടിച്ചു; മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments