28.1 C
Kollam
Sunday, December 22, 2024
HomeMost Viewedമാര്‍ക്കറ്റ്‌ഫെഡ് എംഡി നിയമന നടപടി ഹൈക്കോടതി റദ്ദാക്കി; നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി

മാര്‍ക്കറ്റ്‌ഫെഡ് എംഡി നിയമന നടപടി ഹൈക്കോടതി റദ്ദാക്കി; നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി

മാര്‍ക്കറ്റ്‌ഫെഡ് എംഡിയായി സനില്‍ എസ്.കെ.യെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷന്‍ ബെഞ്ചാണ്, നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി റദ്ദാക്കിയത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിയമനനടപടികളില്‍ സര്‍ക്കാരും മാര്‍ക്കറ്റ്!ഫെഡ് വരുത്തിയ വീഴ്ചയില്‍ കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.2018 ലാണ് സനിലിനെ മാര്‍ക്കറ്റ്!ഫെഡ് എംഡിയായി നിയമിച്ചത്. ചട്ടപ്രകാരമല്ല ഈ നിയമനം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹ!ര്‍ജി എത്തിയെങ്കിലും, സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

ഇതിനെതിരായ അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് സനിലിനെ എംഡി സ്ഥാനത്ത് നിന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. സിംഗിള്‍ ബഞ്ച് ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments