ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂനിയന്‍ സൗത്ത് സോണ്‍ കലോത്സവം ‘ആസാദി 2022’ന്റെ രണ്ടാംദിന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് 87 പോയിന്റുകളോടെ മുന്നിലാണ്.കൊല്ലം ഗവ.മെഡിക്കല്‍ കോളജ് 74 പോയിന്റോടെ രണ്ടാം സ്ഥാനത്തും ശ്രീഗോകുലം മെഡിക്കല്‍ കോളജ് 50 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള കോളജുകളിലെ മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.ബുധനാഴ്ച വൈകിട്ട് മന്ത്രി വീണാ ജോര്‍ജാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.