26.8 C
Kollam
Friday, October 18, 2024
HomeNewsഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അനാദരവ്; കെ സുരേന്ദ്രൻ

ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അനാദരവ്; കെ സുരേന്ദ്രൻ

ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അവരോടുള്ള അനാദരവ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്രിമിനൽ കേസിൽ പെട്ടവരോട് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് സമയമുണ്ട്. സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് എത്താതിരുന്ന രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കെ ഇ മാമ്മനേയും ഗോപിനാഥൻ നായരേയും മാത്രമല്ല കേരളത്തെയാകെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിന് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ കോൺഗ്രസ് തയ്യാറാകണം. അവിടെ പോയി പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലുള്ളവർക്ക് ഇവിടെ ജോലിയില്ല. പട്ടിണിയോട് പൊരുതാൻ മുദ്രാവാക്യം വിളിച്ചല്ല പ്രവർത്തിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്.

സ്വാതന്ത്ര്യസേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി

സ്വാതന്ത്ര്യസേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംഘാടകരോട് മാപ്പ് പറഞ്ഞു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ മുന്നിലായിരുന്നു സംഭവം.

ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ സംഭവം കോൺഗ്രസിന് കല്ലുകടിയായി.
സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യാതെ രാഹുൽ ഗാന്ധി മടങ്ങിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. സംഭവസ്ഥലത്ത് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായതോടെ സംഘാടകരോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ ഗാന്ധിയന്മാരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി പിൻമാറിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

അതിനിടെ രാഹുൽ ഗാന്ധി പിൻമാറിയതിൽ ശശി തരൂർ എം.പി പരസ്യവിമർശനം ഉന്നയിക്കുക കൂടി ചെയ്തതോടെ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ എന്തു പറയണമെന്നറിയാതെ കുഴങ്ങി. പാര്‍ട്ടിയുടെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് നേരെ ശശി തരൂരിന്റെ വിമര്‍ശനം.

- Advertisment -

Most Popular

- Advertisement -

Recent Comments