27.1 C
Kollam
Sunday, December 22, 2024
HomeNewsഅധികൃതരുടെ അനാസ്ഥ; കൊല്ലത്തും തൃശൂരും തെരുവ് നായ നിയന്ത്രണ പദ്ധതികൾ പാളി

അധികൃതരുടെ അനാസ്ഥ; കൊല്ലത്തും തൃശൂരും തെരുവ് നായ നിയന്ത്രണ പദ്ധതികൾ പാളി

അധികൃതരുടെ അനാസ്ഥ, കൊല്ലത്തും തൃശൂരും തെരുവ് നായ നിയന്ത്രണ പദ്ധതികൾ പാളി . കൊണ്ട് മാത്രമാണ് ലക്ഷങ്ങൾ അനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്താതെ പോയത്. തൃശൂരിൽ പദ്ധതി വിജയിച്ചുവെന്ന് തോന്നിയ ഘട്ടത്തിലാണ് അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രം എൻഡ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണം താഴേത്തട്ടിലേക്കെത്തിയില്ല

ഒന്നര മുതൽ മൂന്നു മാസം വരെ പ്രായമുള്ള തെരുവു നായ്ക്കുട്ടികളെ പിടികൂടി വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കുന്നതാണ് ഏർളി ന്യൂട്ടറിങ് ഇൻ ഡോഗ്സ് അഥവ എൻഡ് പദ്ധതി. തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ തുടങ്ങിയ പദ്ധതിയുടെ നേട്ടം മനസിലാക്കി തൃശൂർ കോർപറേഷൻ പദ്ധതി തന്നെ ഏറ്റെടുത്തു. 2012ൽ ആണ് പദ്ധതി തൃശ്ശൂർ കോർപറേഷൻ ഏറ്റെടുത്തത്.

ഡിവിഷൻ ഒന്നിൽ ഒരു കൊല്ലം ഇരുപത് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പരിപാടിയിൽ ആകെ മുന്നൂറിലധികം നായ്ക്കളെ വന്ധ്യംകരിച്ചു. പദ്ധതി വിജയമാകുന്നത് കണ്ട് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ആവേശം പോകപ്പോകെ കുറഞ്ഞു. അങ്ങനെ പദ്ധതി 2014ല്‍ നിർത്തിവച്ചു.

കൊല്ലം കോർപ്പറേഷനും എബിസി പദ്ധതി ഊർജിതാമാക്കി. ഇതിനായി നാൽപ്പത് ലക്ഷം രൂപയാണ് നഗരസഭ മാറ്റി വച്ചിരിക്കുന്നത്. വൈകിയാന്നെകിലും നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ എബിസി പദ്ധതിയെ ഗൗരവത്തിൽ എടുത്ത് പ്രവർത്തനം ഊര്ജിതമാക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments