26.9 C
Kollam
Tuesday, December 10, 2024
HomeNewsപാലക്കാട് പറമ്പിക്കുളം ഡാമിൽ വെള്ളത്തിന്റെ അളവ് കൂടി; മുൻകരുതലുമായി ജില്ലാ ഭരണകൂടം

പാലക്കാട് പറമ്പിക്കുളം ഡാമിൽ വെള്ളത്തിന്റെ അളവ് കൂടി; മുൻകരുതലുമായി ജില്ലാ ഭരണകൂടം

പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർമൂലം ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലുമായി പാലക്കാട് ജില്ലാ ഭരണകൂടം . പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി . പറമ്പിക്കും മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു .

കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാർപ്പിച്ചത് . തുടർച്ചായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷട്ടർ തകരാറിലായത്. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments