28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; നിരവധി അറസ്റ്റ്

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; നിരവധി അറസ്റ്റ്

8 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളിൽ
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. കർണാ‍ടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ.

എൻഐഎ അല്ല റെയ‍്‍ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 4 പേരെയെും ഗുജറാത്തിൽ 15 പേരെയും ദില്ലിയിൽ 4 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ താനെയിൽ നിന്നാണ് 4 പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്.

ഇതിനിടെ, ബാഗൽകോട്ടിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിനെതിരെയ എൻഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിഎഫ്ഐ ബാഗൽകോട്ട് പ്രസിഡൻറ് അസ്ക്കർ അലി ഉൾപ്പെടെ 7 പേരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കർണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്. കർണാടകത്തിൽ ചാമരാജ്‍നഗർ, കൽബുർഗി എന്നിവിടങ്ങളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments