28.6 C
Kollam
Wednesday, September 18, 2024
HomeNewsആറ് ലോക്സഭ മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു; ബിജെപി

ആറ് ലോക്സഭ മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു; ബിജെപി

സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദേശം.തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു നിർദേശം.

മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടത്തി പ്രവർത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകൾ ലക്ഷ്യമിട്ടാണ് കർമ്മ പദ്ധതി.

- Advertisment -

Most Popular

- Advertisement -

Recent Comments