28.1 C
Kollam
Sunday, December 22, 2024
HomeNewsകാനം രാജേന്ദ്രന്‍ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി; സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ

കാനം രാജേന്ദ്രന്‍ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി; സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ

കാനം രാജേന്ദ്രന്‍ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വിഎസ് സുനില്‍കുമാറോ മത്സരിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.

കോട്ടയം, മലപ്പുറം, തിരുവനന്തപുരം, എതിര്‍സ്വരങ്ങളെയും വിമതനീക്കങ്ങളെയും അസാമാന്യ മെയ് വഴക്കത്തോടെ നേരിട്ട് വിജയം വരിക്കുന്ന കാനം രാജേന്ദ്രന്റെ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. പേരിനൊരു മത്സരത്തിന് പോലും പ്രാപ്തിയില്ലാത്ത വിധം വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാം ടേമില്‍ കാനം സെക്രട്ടറി കസേരയിലെത്തുന്നത്. കാനത്തോട് എതിര്‍പ്പുള്ളര്‍ ഏറെയുണ്ടായിരുന്നെങ്കിലും ഏകീകൃത നേതൃത്വം ഇല്ലാതെ പോയത് വിമതപക്ഷത്തിന് തിരിച്ചടിയായി.

പ്രായപരിധി കര്‍ശനമായി നടപ്പാക്കിയതോടെ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയും വരെ കെഇക്ക് തുടരാം. പരസ്യ പ്രതികരണങ്ങളുടെ പേരില്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം നെഞ്ചില്‍ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്ന് വിടവാങ്ങള്‍ പ്രസംഗത്തില്‍ കെഇ വികാരമിര്‍ഭരനായി.

ജില്ലാ പ്രതിനിധികളില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് അംഗങ്ങളെത്തിയപ്പോള്‍ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ ഇടുക്കിയല്‍ അവര്‍ കരുത്ത് കാണിച്ചു. കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പോലും ആക്കിയില്ല.

കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു. പ്രായപരിധി പദവി വിവാദങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പക്ഷ ഭേദമില്ലാതെയാണ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തില്‍ കാനം ഓര്‍മ്മിപ്പിച്ചു

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പ്രമുഖര്‍ പുറത്ത്

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പ്രമുഖര്‍ പുറത്ത്. സി ദിവാകരന്‍ പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കൗണ്‍സിലി!ല്‍ നിന്ന് പുറത്തായത്. എന്നാല്‍ ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍എ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗണ്‍സിലേക്കുള്ള പട്ടികയില്‍ ഉള്‍പെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായും നിര്‍ദേശിച്ചില്ല.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍ രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയില്‍ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം. അതേസമയം, ബിജിമോള്‍ക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെക്കുറിച്ച് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേത്വത്തിന്റെ നിലപാട്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍

- Advertisment -

Most Popular

- Advertisement -

Recent Comments