25.2 C
Kollam
Thursday, January 23, 2025
HomeNewsസി.പി.ഐയിൽ ചേരിമാറ്റം; പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

സി.പി.ഐയിൽ ചേരിമാറ്റം; പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം

സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സിപിഐയില്‍ ചേരിമാറ്റം. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പം ചേര്‍ന്നു. പ്രായപരിധി നിശ്ചയിച്ചതിനെതിരായ വിമര്‍ശനത്തില്‍ സെക്രട്ടറിക്ക് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞത് പ്രകാശ് ബാബുവായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ഇസ്മയില്‍ പക്ഷത്തായിരുന്നു.

ഔദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ നീക്കം നടത്തിയിരുന്ന ഇസ്മയില്‍ പക്ഷം വിട്ടാണ് പ്രകാശ് ബാബു കാനം പക്ഷത്തെത്തിയത്.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കാനാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നത്. പ്രായപരിധി ഭരണഘടന വിരുദ്ധമെന്ന് വിമര്‍ശിച്ചത് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ പ്രായപരിധി ഭരണഘടന വിരുദ്ധമല്ലെന്ന് പ്രകാശ് ബാബു സെക്രട്ടറിയേറ്റില്‍ മറുപടി പറഞ്ഞു. സംസ്ഥാന സമ്മേളനം വരാനിരിക്കെയാണ് പ്രകാശ് ബാബു കാനം പക്ഷത്തെത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments