27.4 C
Kollam
Sunday, December 22, 2024
HomeNewsതരൂര്‍ നടത്തിയ പരസ്യ പ്രസ്താവന; തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി

തരൂര്‍ നടത്തിയ പരസ്യ പ്രസ്താവന; തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പരസ്യ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി. ഹൈക്കമാൻഡ് നേതാക്കൾക്കെതിരായ വിമർശനം ഒഴിവാക്കാമായിരുന്നുവെന്ന് സമിതി വിലയിരുത്തി. എന്നാൽ ഇതുവരെ പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.തന്‍റെ മുന്നേറ്റത്തിന് തടയിടാനാകാം തെരഞ്ഞെടുപ്പ് അതോററ്റി മാര്‍ഗനിര്‍ദ്ദേശങ്ങളെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments