24.8 C
Kollam
Monday, December 23, 2024
HomeNewsCrimeഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി; കൊല്ലം തഴുത്തല സ്വദേശിനി അതുല്യ

ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി; കൊല്ലം തഴുത്തല സ്വദേശിനി അതുല്യ

കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്‌. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടിൽ ആണ് . സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി .

ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു . തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments