26.2 C
Kollam
Sunday, December 22, 2024
HomeNewsബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിലെ ചോർച്ച; പരിഹരിച്ചതായി അധികൃതർ

ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിലെ ചോർച്ച; പരിഹരിച്ചതായി അധികൃതർ

കോഴിക്കോട് ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോൾ ഗ്യാസ് പൈപ്പ് ലൈനിൽ തട്ടിയതാണെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ആർക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഇല്ല.

രണ്ട് ഭാഗങ്ങളിലായിട്ടാണ് ചോർച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിലാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത് കണ്ടെത്തിയത്. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോ ഗമിക്കുകയാണ്. അ ഗ്നിശമന സേന ഉദ്യോ ഗസ്ഥരും അധിക‍ൃതരും സ്ഥലത്തെത്തിയിരുന്നു. നിയന്ത്രണവിധേയമാക്കിയെന്നും പരിഭ്രാന്തിക്ക് വകയില്ലെന്നും അധികൃതർ അറിയിച്ചു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം പുരോ ഗമിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments