27.4 C
Kollam
Tuesday, May 21, 2024
HomeMost Viewedപുതിയ പെട്രോൾ പമ്പുകൾക്ക് എൻ ഒ സി നല്കുന്നതിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് കൊല്ലം ജില്ലാ...

പുതിയ പെട്രോൾ പമ്പുകൾക്ക് എൻ ഒ സി നല്കുന്നതിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ; സർക്കാരിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്നു

ഓയിൽ കമ്പനികൾ 2018 ൽ 1800 ഓളം പുതിയ പെട്രോൾ പമ്പുകൾക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ, ഓയിൽ കമ്പനികൾ തെരഞ്ഞെടുത്ത ഭൂരിഭാഗം ഭൂമികൾ നിലവിലുള്ള കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഉത്തരവുകൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്.

പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് പെട്രോളിയം റൂൾ 144 പ്രകാരം അതാത് ജില്ലാ ഭരണകൂടങ്ങളുടെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റു കളുടെ നിരക്ഷേപ പത്രങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരോ എ ഡി എം മാരോ ആണ് ഓയിൽ കമ്പനികൾക്ക് എൻ ഒ സി നൽകേണ്ടത്. പ്രധാനമായും പൊതുജനങ്ങളുടെ സുരക്ഷയും ട്രാഫിക് അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു മാനദണ്ഡങ്ങൾക്ക് പിന്നിൽ.

പൊതുമരാമത്ത് വകുപ്പ്, പൊല്യൂഷൻ, പോലീസ്,ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പ്, പഞ്ചായത്ത് ആൻഡ് ടൗൺ പ്ലാനിങ്, സിവിൽ സപ്ലൈ എന്നീ വകുപ്പുകൾക്ക് ഇക്കാര്യത്തിൽ പ്രധാനമായും പങ്കുവയ്ക്കാനുണ്ട്.

എന്നാൽ, സർക്കാരുകളുടെ ഉത്തരവുകൾ മാനിക്കാതെ ഡിപ്പാർട്ട്മെൻറ് കളിലെ ചില ഉദ്യോഗസ്ഥർ പെട്രോൾപമ്പിന് യോഗ്യമാകുന്ന തരത്തിൽ ക്രമക്കേടുകൾ കാണിച്ച് ഭൂമി തരപ്പെടുത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ടുകൾ നൽകുന്നു. ഇക്കാര്യത്തിൽ പലരും കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഉപയുക്തമാണെന്ന് തീർക്കുന്നു. പരാതിപ്പെടുന്നവർക്കെതിരെ ഡീലർഷിപ്പ് ലഭിക്കുന്നവർ ഭീഷണിപ്പെടുത്തുകയും ഗുണ്ടായിസത്തിലൂടെ നേരിടുന്നതായും ആരോപിക്കുന്നു.

ഓയിൽ കമ്പനികളുടെ തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ ഇരുമ്പനം ടെർമിനലിന് മുന്നിലുള്ള ഇന്ധനം വിതരണ കേന്ദ്രത്തിൽ ജൂൺ 30ന് ഇന്ധനം ബഹിഷ്കരിച്ചു കൊണ്ട് സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ഉപവാസ സമരം നടത്തുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments